Thursday 7 July 2022

Registration for free archery training has started.

 

Future Olympians Professional Archery Training Academy and Physically Challenged All Sports Association Kerala are jointly starting free archery training for the physically challenged and general public at Ollur Vyalopilly School Ground. Those who wish to learn archery from the age of five without any age limit can register. Free training is provided for two months on Saturdays and Sundays. Kishor A.M has won national and international medals in many sports. The training is under the leadership of him. People with physical disabilities will have special training to participate in the Paralympics and the elderly in the Masters Games. Those who wish to participate in this training program must register before 5:00 PM on Friday, July 8. Call now for application form and more details.

 

 Chief Coach

Kishore A.M

Tel.9809921065



 

സൗജന്യ അമ്പെയ്ത്ത് പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഫ്യൂച്ചർ ഒളിമ്പ്യൻസ്  പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി  ശാരീരിക വൈകല്യമുള്ളവർക്കും, സാധാരണ ആളുകള്‍ക്കും സൗജന്യ അമ്പെയ്ത്ത് പരിശീലനം ഒല്ലൂർ വയലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. അഞ്ചുവയസ്സുമുതൽ പ്രായപരിധിയില്ലാതെ അമ്പെയ്ത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്. ശനി ഞായർ ദിവസങ്ങളിലായി രണ്ടു മാസ കാലത്തേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്. നിരവധി കായിക ഇനങ്ങളിൽ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള  കിഷോർ എ. എം-ന്‍റെ നേതൃത്വത്തിലാണ് പരിശീലനം. ശാരീരിക വൈകല്യമുള്ളവർക്ക് പാരാലിമ്പിക്സിലും, വാർദ്ധക്യം ഉള്ളവർക്ക് മാസ്റ്റേഴ്സ് ഗെയിംസിലും പങ്കെടുക്കുവാൻ പ്രത്യേകം പരിശീലനം ഉണ്ടായിരിക്കുന്നതാണ്. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 8 വെള്ളിയാഴ്ച 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.

 ചീഫ് കോച്ച് 
കിഷോർ എ.എം
ഫോണ്‍.9809921065



 

Monday 4 July 2022

പാരാ മാസ്റ്റേഴ്സ് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഏഴാം തീയതി അവസാനിക്കും.

ആഗസ്റ്റ് 12 തീയതി മുതൽ 14 തീയതി വരെ  പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ   തൃശ്ശൂരിൽ നടക്കുന്ന രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ടീമിൻറെ രജിസ്ട്രേഷൻ ജൂലൈ 7 വ്യാഴാഴ്ച 5 മണിക്ക് അവസാനിക്കും. പഞ്ചഗുസ്തി, ബാഡ്മിൻറൺ, നീന്തൽ, ടേബിൾ ടെന്നീസ്, പവർലിഫ്റ്റിംഗ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിൽ  25 വയസ്സിനു മുകളിലുള്ളവർക്ക് വിവിധ വയസ്സ് വിഭാഗങ്ങളിലായി മത്സരിക്കാവുന്നതാണ്. അസ്ഥി,ഡ്വാർഫ്,കാഴ്ച,സെറിബ്രൽ പാൾസി,സ്പൈനൽ കോഡ് എന്നീ 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർ രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.മഴ കാരണം സംസ്ഥാനതലത്തിൽ സെലക്ഷൻ ട്രെയലുകൾ ഉണ്ടായിരിക്കുന്നതല്ല നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിന് നേരിട്ടുള്ള രജിസ്ട്രേഷൻ ആയിരിക്കും  രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ. എം
ഫോണ്‍.9809921065
ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള