Saturday, 2 October 2021

3rd Kerala State Physically Challenge T20 Cricket Championship-2021


 

ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഒക്ടോബർ 15ന് തുടക്കം.................

കഴിഞ്ഞ 9 വർഷമായി  ശാരീരിക വൈകല്യമുള്ള കേരളത്തിലെ കായിക താരങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനും അവരുടെ കഴിവുകൾ  പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വഴി നാഷണൽ ഇൻറർനാഷണൽ മെഡലുകൾ നേടുന്നതിന് പ്രാപ്തരാക്കുന്നതിനുമായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള. ഒക്ടോബർ 15 16 തീയതികളിൽ തൃശ്ശൂരിൽ നടത്തുന്ന 3rd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച് ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ജില്ലാ ടീമുകൾ മാറ്റുരയ്ക്കും. ഈ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായികതാരങ്ങൾക്ക് ഒക്ടോബറിൽ കേരളത്തിൽ നടക്കുന്ന പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിലും, നവംബറിൽ നടക്കുന്ന നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും, സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്‍റിലും പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. നാളിതുവരെ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്ന് നിരവധി  ശാരീരിക വൈകല്യമുള്ള കായികതാരങ്ങള്‍ ഈ അസോസിയേഷനു കീഴിൽ വിവിധ മത്സരയിനങ്ങളിൽ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനായിയും നേടിയിട്ടുണ്ട്. നിങ്ങളുടെ അറിവിൽ ക്രിക്കറ്റ് കളിക്കാൻ താല്പര്യമുള്ള  ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഉണ്ടെങ്കിൽ ഈ അസോസിയേഷനുമായി ഉടൻ ബന്ധപ്പെടുവാൻ പറയൂ ഞങ്ങൾ അവർക്ക് നൽകുന്നു മികച്ച അവസരങ്ങൾ. കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു പ്രോത്സാഹിപ്പിക്കൂ.

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ നിങ്ങളുടെ ഒരു ഷെയർ ഭാവിയിൽ നമ്മുടെ രാജ്യത്തിനുവേണ്ടി  മെഡൽ നേടുവാന്‍ കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായിക താരങ്ങൾക്ക് വളർന്നുവരുവാനുള്ള ഒരു അവസരമാണ്.

എന്ന് വിശ്വസ്തതയോടെ 

സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ എം 
ഫോൺ.9809921065

 #pcasak #disability_cricket #disability_cricket_Kerala #physically_challenged_cricket #physically_challenged_cricket_Kerala #cricket #cricket_Kerala

#BCCI #Indian_cricket #ICCI


 

Wednesday, 22 September 2021

ശാരീരിക വൈകല്യമുള്ളവരുടെ ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 23-9-2021 മുതല്‍ 25-9-2021 വരെ വിവിധ ജില്ലകളില്‍.......................

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ളവർക്കായി 6  ജില്ലകളെ പങ്കെടുപ്പിച്ചുകൊണ്ട് തൃശ്ശൂരിൽ നടത്തുന്ന 3rd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ഡ്  ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള  ജില്ലാ ടീമിന്‍റെ സെലക്ഷൻ ട്രയൽ 23-9-2021ന് തൃശ്സൂരില്‍ പാലക്കാട്, എറാണക്കുളം, തൃശ്സൂര്‍ ജില്ലകളിലുളളവര്‍ക്ക് പങ്കെടുക്കാം, 24-9-2021ന് തലശ്ശേരി സ്റ്റേഡിയത്തിൽ  കാസർകോഡ്, കണ്ണൂർ,  കോഴിക്കോട്, വയനാട്, മലപ്പുറം  ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം, 24-9-2021ന് പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ കോട്ടയം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം, 25-9-2021ന് കൊല്ലം ആശ്രമം ഗ്രൗണ്ടിൽ തിരുവനന്തപുരം, കൊല്ലം  ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം, 24-9-2021ന് ആലപ്പുഴയിലും നടത്തുന്നു. കേരളത്തിൽ  ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ള മത്സരാർത്ഥികൾ അധികം ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ ടീം രൂപീകരിക്കുന്നത്. ആയതിനാൽ മറ്റ് ജില്ലകളിൽ ഉള്ളവർക്ക് തൃശ്ശൂർ,കണ്ണൂർ, മലപ്പുറം,ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ് 40 ശതമാനമോ അതിൽ കൂടുതലോ അസ്ഥി വൈകല്യമുള്ളവർക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് പ്രായപരിധി ഇല്ല മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന  മത്സരാർത്ഥികൾക്ക് ഒക്ടോബറിൽ നടക്കുന്ന നാഷണൽ പാര മാസ്റ്റേഴ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനും, സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിനും കേരള സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിക്കുന്നതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും  അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം
ഫോൺ.9809921065

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യമുള്ള ക്രിക്കറ്റ് കായികതാരങ്ങളെ പിന്തുണയക്കു, പ്രോത്സാഹിപ്പിക്കൂ.

നിങ്ങളുടെ അറിവിൽ ഉള്ള ശാരീരിക വൈകല്യമുള്ളവരോട് ഈ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ പറയൂ.



 

Monday, 20 September 2021

ശാരീരിക വൈകല്യമുള്ളവരുടെ ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 23 9 2021 കാലത്ത് 10 മണിക്ക് തൃശൂർ തോപ്പ് ഗ്രൗണ്ടിൽ...............

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ളവർക്കായി 6  ജില്ലകളെ പങ്കെടുപ്പിച്ചുകൊണ്ട് തൃശ്ശൂരിൽ നടത്തുന്ന 3rd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച്ഡ്  ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള തൃശ്ശൂർ ജില്ലാ ടീമിന്‍റെ സെലക്ഷൻ ട്രയൽ 23 9 2021 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് തോപ്പ് ഗ്രൗണ്ടിൽ നടത്തുന്നു. കേരളത്തിൽ  ക്രിക്കറ്റിൽ ശാരീരിക വൈകല്യമുള്ള മത്സരാർത്ഥികൾ അധികം ഇല്ലാത്തതുകൊണ്ട് മറ്റു ജില്ലകളിലെ കായികതാരങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ ടീം രൂപീകരിക്കുന്നത്. ആയതിനാൽ പാലക്കാട് എറണാകുളം എന്നീ ജില്ലകളിൽ ഉള്ളവർക്ക് തൃശ്ശൂർ ജില്ലയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ് 40 ശതമാനമോ അതിൽ കൂടുതലോ ശാരീരിക വൈകല്യമുള്ള ഓർത്തോ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് പ്രായപരിധി ഇല്ല മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന  മത്സരാർത്ഥികൾക്ക് ഒക്ടോബറിൽ നടക്കുന്ന നാഷണൽ പാര മാസ്റ്റേഴ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനും, സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിനും കേരള സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിക്കുന്നതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും  അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം
ഫോൺ.9809921065