Sunday 1 December 2019


കേരള സ്റ്റേറ്റ് ഫിസിക്കലി ചല‍ഞ്ച്ഡ്  ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറ് 


ഫിസിക്കലി ചല‍ഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള  വളരെ സന്തോഷപൂർവ്വം  നിങ്ങളെ അറിയിക്കുന്നു എന്തെന്നാൽ കേരളത്തിൽ ആദ്യമായി ഫസ്റ്റ് കേരള സ്റ്റേറ്റ് ഫിസിക്കലി ചല‍ഞ്ച്ഡ്  ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറ് 2019 ഡിസംബര്‍ 6, 7 തിയ്യതികളില്‍ തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ  നടത്തുന്നു ആയതിന്‍റെ  ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ  എംഎൽഎ  നിർവഹിക്കും.സമ്മാനദാന പരിപാടിയുടെ ഉദ്ഘാടനം  എം.പി, ടി. എൻ. പ്രതാപൻ നിർവഹിക്കും.ജില്ലകളിൽ നിന്നായി നൂറോളം ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും, ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ  ഉന്നമനത്തിനും ശാരീരിക വൈകല്യം ഉള്ളവരെ സ്പോർട്സില്‍ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുന്നതിനും നിങ്ങളുടെ പ്രോത്സാഹനവും പ്രചോദനവും ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ ടൂർണമെൻറ് വിജയിപ്പിക്കുന്നതിന് താങ്കളുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹായ സഹകരണവും  സവിനയം അഭ്യർത്ഥിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് സർവാത്മനാ സ്വാഗതം ചെയ്യുന്നു.

 എന്ന്

സംസ്ഥാന പ്രസിഡന്‍റ്
കിഷോര്‍ എ.എം
ഫിസിക്കലി ചല‍ഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള


**ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക വരുംനാളുകളിൽ കേരളത്തിൽനിന്ന് ഇൻറർനാഷണൽ മെഡൽ ജേതാക്കൾ വളർന്നുവരുന്നതിനായി****************

വെബ്സൈറ്റ്: https://pcasak.weebly.com

സോഷ്യൽ മീഡിയ ലിങ്ക്സ്:

https://twitter.com/PCASAKERALA4

https://www.facebook.com/PCASAKERALA

https://www.instagram.com/pcasak/

http://pcasakerala.blogspot.in/

https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A



No comments:

Post a Comment