Tuesday 26 January 2021

2nd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ചഡ് ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്.
പ്രിയ സുഹൃത്തേ,
ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ചഡില് അഫിലിയേഷൻ നേടിയേ കഴിഞ്ഞ നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക സംഘടനയായ ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ആലപ്പുഴ കായംകുളത്ത് ജനുവരി 27 28 തീയതികളിൽ 2nd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ചഡ് ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നു.ആയതിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു നിർവഹിക്കും,അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കിഷോർ അധ്യക്ഷത വഹിക്കും. താമരക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജു അശോകൻ മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മാവേലിക്കര എംഎൽഎ ആർ രാജേഷ് നിർവഹിക്കും, ആയതിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ കെ അധ്യക്ഷനും.കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് രജനി എന്നിവർ മുഖ്യാതിഥികളായിരിക്കും.സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിൽനിന്ന് എൺപതിൽപരം കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന വലിയ ഒരു ക്രിക്കറ്റ് മാമാങ്കത്തിന് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. തൻറെ വൈകല്യങ്ങളെയും, സാമ്പത്തിക ബുദ്ധിമുട്ടുകളെയും തച്ചുടച്ചു കൊണ്ട് മുന്നേറുന്ന കേരളത്തിൻറെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് നിങ്ങൾ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും അത്യന്താപേക്ഷിതമാണ് ഞങ്ങളുടെ പരിപാടി വൻ വിജയമാക്കി മാറ്റുന്നതിന് നിങ്ങൾ ഏവരുടെയും എല്ലാ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. അതിലുപരി കേരളത്തിൻറെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങള്ക്ക് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി,നാളെ ലോകത്തിൻറെ നെറുകയിൽ നമ്മുടെ രാജ്യത്തിൻറെ അഭിമാനമായി മാറുന്നതിനായി, ശാരീരിക വൈകല്യമുള്ളവരുടെ വരും തലമുറയെ സ്പോർട്സിന്റെ ഭാഗമാകുന്നതനായി ഈ വാർത്ത പരമാവധി ഷെയർ ചെയ്യു, പിന്തുണയ്ക്കൂ കേരളത്തിലെ ശാരീരിക വൈകല്യം ഉളള കായികതാരങ്ങളെ.
എന്ന് വിശ്വസ്തതയോടെ
കിഷോർ എ. എം
സംസ്ഥാന പ്രസിഡൻറ്
ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള



 

No comments:

Post a Comment