Monday 7 June 2021

Kishor AM, State President of the Association, has submitted a petition to Prof. R. Bindu, Minister of State for Higher Education and Social Justice, seeking immediate action to recognize the sports of persons with disabilities.


 

ശാരീരിക വൈകല്യമുള്ളവരുടെ സ്പോർട്സ് അംഗീകരിക്കുന്നതിനു വേണ്ടുന്ന നടപടി ഉടൻ എടുക്കുന്നതിന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദുവിന് നിവേദനം നൽകുന്നു.






 

The organization for the physically challenged athlete donated to the Chief Minister's Disaster Relief Fund

Rs.9600 / - collected from the Government Social Welfare Pension for the physically challenged members of the Physically Challenged All Sports Association of Kerala, an organization of physically challenged athletes in Kerala. AM Kishor, state president of the association, handed over the fund to Prof. R. Bindu, Minister for Higher Education and Social Justice, at the Chief Minister's Disaster Relief Fund for the Vaccine Challenge.
PWD Minister PA Mohammad Riaz, Association District President Shibin Anto, CPI (M) District Secretary MM Varghese, District Secretariat member PK Shajan and former Panchayat President MB Raju And were present. Social Justice Minister Prof. R. Bindu said the government would do whatever it takes to nurture the physical fitness of the physically challenged, organize competitions for them and get it approved.



 

ഭിന്നശേഷി കായികതാരങ്ങളുടെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.......


കേരളത്തിലെ ഭിന്നശേഷി കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ,കേരളയിലെ അംഗങ്ങളായ ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സാമൂഹികക്ഷേമ പെൻഷനില്‍ നിന്ന് സ്വരൂപിച്ച 9600 രൂപ വാക്സിൻ ചലഞ്ചിനായുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എം.കിഷോർ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷിബിൻ ആന്‍റോ, സി.പി.ഐ(എം)ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്,ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജൻ,മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.ബി.രാജു എന്നിവർ സന്നിഹിതരായിരുന്നു. ശാരീരിക വൈകല്യമുള്ളവരുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും,അവർക്കുവേണ്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും,അത് അംഗീകരിക്കുന്നതിനും  സർക്കാർ ആവശ്യമായത് ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി  ഡോ.ആർ ബിന്ദു  പറഞ്ഞു.



 

Thursday 3 June 2021

Free Marriage Registration Campaign………………….

The Physically Challenged All Sports Association of Kerala has launched a limited-time free marriage registration campaign at the Love and Life Marriage Point, launched in 2019 to cover the cost of training and purchase of sports equipment for physically challenged athletes. This Marriage Bureau provides services free of charge from registration to marriage. The services of the Marriage Bureau are completely free for the physically challenged, girls from poor families and orphans.

This free marriage registration campaign has been launched at the state level to provide financial assistance to the physically challenged athletes and their families in Kerala who are facing hardships and financial difficulties during the lock down period and to prove their talents in sports and win medals for our state and country by participating in national and international competitions. Call the District Secretary or the State President immediately for the application form and more information Visit the Association website.
Phone.9809921065


 

സൗജന്യ മാരേജ് രജിസ്ട്രേഷൻ ക്യാമ്പയിൻ

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായി 2019ല്‍ തുടങ്ങിയ ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്‍റില്‍ നിശ്ചിത കാലത്തെക്ക് സൗജന്യ മാരേജ് രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു. ഈ മാര്യേജ് ബ്യൂറോയിൽ  രജിസ്ട്രേഷൻ മുതൽ കല്യാണം നടക്കുന്നതുവരെ  യാതൊരുവക ചാർജും  ഈടാക്കാതെയാണ് സേവനം നൽകുന്നത്. ശാരീരിക വൈകല്യം ഉള്ളവർക്കും, നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും, അനാഥകൾക്കും മാരേജ് ബ്യൂറോയുടെ സേവനം തികച്ചും  സൗജന്യമാണ്. ലോക്ക് ഡൗൺ കാലത്ത്  കഷ്ടതകളും  സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കും കുടുംബത്തിനും സാമ്പത്തിക സഹായം നൽകുന്നതിനായിയും അവർക്ക് സ്പോർട്സിൽ അവരുടെ കഴിവുകൾ തെളിയിച്ചു കൊണ്ട് നാഷണൽ ഇൻറർനാഷണൽ മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനു മെഡലുകൾ നേടുന്നതിനു വേണ്ടിയാണ്  ഈ സൗജന്യ മാരേജ് രജിസ്ട്രേഷൻ ക്യാമ്പയിൻ സംസ്ഥാന തലത്തിൽ ആരംഭിച്ചിരിക്കുന്നത്.അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും  ജില്ലാ സെക്രട്ടറിയേയോ, സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക അധവാ അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

ഫോണ്‍.9809921065