Wednesday 17 November 2021

2nd കേരള സ്റ്റേറ്റ് പാരാ ബാഡ്മിൻറൻ ചാമ്പ്യൻഷിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 

 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങൾക്ക് ഒഡീഷയിൽ നടക്കുന്ന  നാഷണൽ പാരാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം. 

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നവംബർ ഇരുപത്തിമൂന്നാം തീയതി തൃശ്ശൂരിൽ 2nd കേരള സ്റ്റേറ്റ് പാരാ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് നടത്തുന്നു. 40 ശതമാനമോ അതിൽകൂടുതലോ ശാരീരിക വൈകല്യമുള്ള ഓർത്തോ, ഡ്വാർഫ്, വീൽ ചെയർ, എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. സിംഗിൾസ്, ഡബിൾസ്, മിസ്ഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിലായി സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ ക്യാറ്റഗറിയിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ ആയിരം രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച റസീറ്റും, അപേക്ഷ ഫോം എന്നിവ 19-11-2021 വൈകിട്ട് 5 മണിക്ക് മുമ്പ് അസോസിയേഷൻറെ ഇമെയിൽ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്‍റിനെയോ ഉടൻ വിളിക്കുക.

 സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ.എം 
 ഫോണ്‍.9809921065

 ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ഭിന്നശേഷി കായികതാരങ്ങളെ പിന്തുണയ്ക്കു പ്രോത്സാഹിപ്പിക്കു. 




 

No comments:

Post a Comment