Thursday 2 June 2022

ശാരീരിക വൈകല്യമുള്ളവർക്ക് ജോലി നൽകുന്നതിനായി നിക്ഷേപകരെ തേടി അസോസിയേഷൻ.

പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ, ആവിഷ്കരിക്കുന്ന എബിലിറ്റി എംപ്ലോയ്സ് എന്ന പദ്ധതിയിലുടെ ആയിരം ശാരീരിക വൈകല്യമുള്ളവർക്ക് ജോലി നൽകുന്നതിനായി കേരളം മുഴുവനും ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുവാന്‍ നിക്ഷേപകരെ അന്വേഷിക്കുകയാണ്  അസോസിയേഷൻ. ഒരു ജില്ലയിൽ കുറഞ്ഞത് പത്ത് സൂപ്പർമാർക്കറ്റ് തുടങ്ങുവാനണ് അസോസിയേഷൻ ശ്രമിക്കുന്നത് ഇതുവഴി ഒരു സ്ഥാപനത്തിൽ എല്ലാവിധ ശാരീരിക വൈകല്യമുള്ള കുറഞ്ഞത് 8 പേർക്ക് എങ്കിലും വിവിധ കാറ്റഗറികളിലായി ആയി ജോലി നൽകുവാൻ സാധിക്കും. ഒരു ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുവാൻ പ്രതീക്ഷിക്കുന്ന ചെലവ് കുറഞ്ഞത് ആറ് ലക്ഷം രൂപയാണ്. ശാരീരിക വൈകല്യം ഉള്ളവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും, ശാരീരിക വൈകല്യം ഉള്ളതുകൊണ്ട് വീടിൻറെ ഒരു കോണിൽ അടച്ചുപൂട്ടി ഇരിക്കുന്ന വ്യക്തികളെ തൊഴിലെടുത്ത് ജീവിക്കാൻ പ്രാപ്തരാക്കുവാന്നുമായി. ഹോം ഡെലിവറി സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന്, സൗജന്യമായിയോ, സൗജന്യനിരക്കിലോ, സ്വന്തമായി ബിൽഡിംഗോ കടയോ നല്കുവാൻ സാധിക്കുന്നവരും, സാമ്പത്തിക നിക്ഷേപം നടത്തുവാൻ തയ്യാറുള്ളവരും മെയ് ഇരുപതാം തീയതിക്കുള്ളിൽ അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
ദേശീയ പ്രസിഡൻറ് 
കിഷോർ എ എം
ഫോണ്‍.9809921065



 

No comments:

Post a Comment