ഭിന്നശേഷിയുള്ളവരുടെ സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിന് കേരള സ്റ്റേറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ ആലുവയിൽ നടക്കും.............
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള ഭിന്നശേഷിയുള്ളവർക്കായി 8-2-2019 മുതൽ 10-2-2019 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിന് കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി 25-1-2019 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ആലുവ യുസി കോളേജ് ഗ്രൗണ്ടിൽ നടത്തും.40 ശതമാനമോ അതിനു മുകളിലോ ഓർത്തോ വിഭാഗത്തിൽപ്പെടുന്ന ശാരീരികവൈകല്യമുള്ള വര്ക്ക് പങ്കെടുക്കാം.ഹാർഡ് ബോൾ ആയിരിക്കും മത്സരം കേരള ടീമിലേക്ക് സെലക്ഷൻ കിട്ടുന്നവർക്ക് മൂന്നുദിവസത്തെ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്,സെലക്ഷൻ ട്രയലിന് വരുന്നവർ 9 മണിക്കൂർ മുമ്പ് ആലുവ യുസി കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.മത്സരാർത്ഥികൾ ശാരീരിക വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റും, ട്രെയിൻ കൺസഷൻ പാസും കൊണ്ടുവരേണ്ടതാണ്.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്റ്
കിഷോർ എ.എം
ഫോണ്.9809921065
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള
ഈ വാർത്ത പരമാവതി ഷെയർ ചെയ്യുക കേരളത്തിലെ ഭിന്നശേഷിയുള്ള കായികതാരങ്ങൾക്ക് വേണ്ടി........
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A