Sunday 13 January 2019


ഭിന്നശേഷിക്കാർ റെയിൽവേയുടെ എറണാകുളം റീജണൽ ഓഫീസിലേക്ക് മാർച്ച് നടത്തി
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്‍റും ഭിന്നശേഷിക്കാരനായ കിഷോർ എ.എം തിരുവനന്തപുരം ഇൻറർസിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോൾ ഭിന്നശേഷിയുള്ളവർക്ക് മാത്രം അനുവദിച്ചിട്ടുള്ള ട്രെയിനിലെ കോച്ചില്‍ ഗാർഡ് അജേഷ് ടി തോമസ് യാതൊരുവക അംഗവൈകല്യങ്ങളും ഇല്ലാത്ത ആളുകളെ കൊണ്ടുവന്ന് ഇരുത്തുകയും ഇതിനെ ചോദ്യംചെയ്ത് കിഷോറിനെ മർദ്ദിച്ചതിന് എതിരെയും റെയിൽവേ ഗാർഡ് അജേഷ് ടി തോമസിനെ സസ്പെൻഡ് ചെയ്യുക, റെയിൽവേയുടെ ഭിന്നശേഷിക്കാരോടുളള അക്രമം അവസാനിപ്പിക്കുക ഭിന്നശേഷിക്കാരുടെ കോച്ചിൽ ഭിന്നശേഷി ഇല്ലാത്ത ആളുകളെ കയറ്റുന്നത് നിർത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച് പാരാലിമ്പിക് നാഷണൽ മെഡൽ ജേതാവ് വിനീഷ് എം.ആര്‍ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു അസോസിയേഷൻ കേരള, കേരള സ്റ്റേറ്റ് ഭിന്നശേഷി കമ്മീഷണർക്കും, നാഷണൽ ഭിന്നശേഷി കമ്മീഷണർക്കും, ഇന്ത്യൻ റെയിൽവേ മന്ത്രി പരാതികൾ നൽകുമെന്ന് അബ്ദുൾമുനീർ .കെ അദ്ധ്യക്ഷപ്രസംഗത്തിൽ അറിയിച്ചു ഗാർഡ് അജേഷ് ടി തോമസിനെതിരെ റെയിൽവേ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള മുന്നോട്ടുപോകുമെന്നും, ഇനി ഒരു ഭിന്നശേഷിക്കാരനും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത് ഇതാണ് ഈ അസോസിയേഷന്‍റെ അജണ്ടയെന്ന് മാർച്ചിൽ പങ്കെടുത്ത റാഫേൽ ജോൺ, പ്രമോദ്, അനീസ്, മണികണ്ഠൻ,ബാഷ എന്നിവർ പറഞ്ഞു.


No comments:

Post a Comment