Tuesday 8 January 2019



ഭിന്നശേഷിക്കാരുടെ മാർച്ച് എറണാകുളം സൗത്ത് റെയിൽവേ റീജണൽ ഓഫിസിലേക്ക് -10-01-2019
പാരാലിമ്പിക് ഇൻറർനാഷണൽ മെഡൽ ജേതാവും ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡണ്ടുമായ കിഷോര് എ.എംനെ റെയിൽവേ ഗാർഡ് അജേഷ് ടി തോമസ് മർദ്ദിച്ചതിന് എതിരെയും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നിഷേധിച്ചതിനെതിരെയും ഭിന്നശേഷിക്കാർക്ക് മാത്രമായി റിസർവ് ചെയ്തിരുക്കുന്ന ട്രെയിൻ ബോഗിയില് ഭിന്നശേഷിക്കാരല്ലത്ത സാധാരണ ആളുകൾ കയറുന്നത് നിർത്തലാക്കുന്നതിന് വേണ്ടിയും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭിന്നശേഷി നിയമം ലംഘിച്ചതിനെതിരെയും ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ളവർ എറണാകുളം സൗത്ത് റെയിൽവേ റീജണൽ ഓഫിസിലേക്ക് 10-1-2019 കാലത്ത് 11മണിക്ക് മാർച്ച് നടത്തുന്നു.വരൂ നമുക്കൊരുമിച്ചു മുന്നേറാം ഭിന്നശേഷിക്കാരോടുള്ള അക്രമവും അധിക്ഷേപവും തടയുന്നതിനായി ഈ റെയിൽവേ ഗാർഡ് അജേഷ് ടി തോമസിനെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്യുന്നതുവരെ ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കും നാളെയുടെ മാറ്റത്തിനായി നിങ്ങളും അണിചേരൂ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി നമുക്കൊരുമിച്ച് പോരാടാം.
പ്രതിഷേധം പ്രതിഷേധം
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള യുടെ പ്രതിഷേധം
P.C.A.S.A.K സിന്ദാബാദ്
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക ഈ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ


No comments:

Post a Comment