Saturday 22 December 2018

ഭിന്നശേഷിയുള്ളവർക്ക് സ്പോർട്സില് സൗജന്യപരിശീലനം

ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള കണ്ണൂർ ജില്ലയിലുള്ള ഭിന്നശേഷിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുന്നതിനായി അത്‌ലറ്റിക്സ്, പവർലിഫ്റ്റിങ്, സ്വിമ്മിംഗ്,വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സൗജന്യ പരിശീലനം ഫെബ്രുവരി 10 മുതൽ ആരംഭിക്കും
വരാനിരിക്കുന്ന നാഷണൽ ഇന്റർനാഷണൽ മത്സരങ്ങളായ പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ് ,കോമൺവെൽത്ത് എന്നിവയിൽ മെഡലുകള് നേടുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ്
ഈ സൗജന്യ പരിശീലനം ആരംഭിക്കുന്നത്. ആയതിനുള്ള രജിസ്ട്രേഷനും ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരളയുടെ കണ്ണൂർ ജില്ലാ അസോസിയേഷൻ രൂപീകരണവും മെമ്പർഷിപ്പ് വിതരണവും
23 -12 -2018, 10 മണിക്ക് കാഞ്ഞിറോഡ് നെഹര് ആർട്സ് ആൻഡ് സയൻസ് കോളേജ് ഹാളിൽ നടക്കും സ്പോർട്സ് പ്രമോഷനും ആയതിന് സാധ്യതകളെ കുറിച്ചുള്ള ക്ലാസ് ഇൻറർനാഷണൽ മെഡൽ ജേതാവും അസോസിയേഷൻ പ്രസിഡണ്ടുമായ കിഷോർ എ.എം,ഇൻറർനാഷണൽ മെഡൽ ജേതാവ് വിനീഷ് എന്നിവർ നയിക്കും, സൗജന്യ പരിശീലനത്തിനുള്ള രജിസ്ട്രേഷന് വരുന്നവർ ഭിന്നശേഷി തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക
സംസ്ഥാനപ്രസിഡണ്ട്
കിഷോർ എ.എം
ഫോൺ.9809921065

പരമാവധി ഷെയർ ചെയ്യു.....


No comments:

Post a Comment