Sunday 2 December 2018

ഭിന്നശേഷി കായികതാരങ്ങളുടെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസില്‍ ധര്‍ണ്ണ 

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റും
പാരാലിമ്പിക് സ്പോർട്സ് ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ.എം ന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലേക്ക് ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 കാലത്ത് 11മണിക്ക് തിരുവനന്തപുരത്ത് ധർണ്ണ നടത്തുന്നു ആയതിന്റെ ഉദ്ഘാടനം പിസി ജോർജ് എംഎൽഎ നിർവഹിക്കും ഭിന്നശേഷി കായികതാരങ്ങളുടെ സ്പോർട്സ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും കേരള ഗവൺമെൻറ് അംഗീകരിക്കുക, ഭിന്നശേഷി കായികതാരങ്ങൾക്ക് സൗജന്യ പരിശീലനം, സൗജന്യ സ്പോർട്സ് ഉപകരണങ്ങൾ നൽകുക, പരിശീലനം നടത്തുന്നതിന് ഗ്രൗണ്ട്,സ്വിമ്മിങ്പൂൾ, സ്റ്റേഡിയം എന്നിവ സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ ഭിന്നശേഷിക്കാരായ
നാഷണൽ, ഇൻറർനാഷണൽ മെഡൽ ജേതാക്കളായ നൂറിൽപരം കായിക താരങ്ങൾ തിങ്കളാഴ്ച നടക്കുന്ന ധർണ്ണയിൽ പങ്കെടുക്കുന്നത്
ഈ ധർണ്ണയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു ഞങ്ങളുടെ ഈ ചെറിയ പരിശ്രമം വിജയിപ്പിക്കുന്നതിന് നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്
നിങ്ങളുടെ പിന്തുണയാണ് വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് വേണ്ടി പാരാലിളിമ്പിക്സിൽ പങ്കെടുത്ത് ഒരു മെഡൽ നേടുന്നതിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് വരൂ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം കേരളത്തിലെ ഭിന്നശേഷിയുള്ള കായികതാരങ്ങളുടെ ഒരു നല്ല നാളെയ്ക്കായി ഈ വാർത്ത പരമാവധി ഷെയർ ചെയ്യു നിങ്ങളുടെ ഒരു ഷെയർ ആണ് ഞങ്ങളുടെ ഈ ഉദ്യമത്തിന്റെ വിജയം.
എന്ന വിശ്വസ്തതയോടെ
സ്റ്റേറ്റ് പ്രസിഡണ്ട്
കിഷോർ എ എം
ഫോൺ.9809921065
ഫിസിക്കലി ചാലഞ്ച്ഡ് സ്പോർട്സ് അസോസിയേഷൻ കേരള
https://www.instagram.com/pcasak/
https://www.facebook.com/PCASAKERALA
https://twitter.com/PCASAKERALA4 http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A…


No comments:

Post a Comment