Thursday 28 February 2019

ശാരീരികവൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് പാരാലിമ്പിക് അത് ലറ്റിക്സ്, പവർലിഫ്റ്റിങ്, സ്വിമ്മിംഗ് ചാംപ്യൻഷിപ്പിനുള്ള കാസർഗോഡ്,കണ്ണൂര്‍,പാലാക്കാട്,ഇടുക്കി,കൊല്ലം എന്നീ ജില്ലകളുടെ സെലക്ഷൻ ട്രയൽ.....................
ശാരീരിക വൈകല്യമുള്ളവർക്ക് കേരളത്തിൽ ആദ്യമായി ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള നടത്തുന്ന കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേണ്ടി ജില്ലാ മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കാസർഗോഡ് മാര്‍ച്ച് 03, കണ്ണൂര്‍ 04, പാലാക്കാട് 03, ഇടുക്കി 05, കൊല്ലം 03 എന്നീ തീയതികളിൽ സെലക്ഷൻ ട്രയൽ നടക്കും.കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലും, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും, പാലാക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലും, ഇടുക്കി കാൽവരി ഹൈസ്കൂൾ ഗ്രൗണ്ടിലും, കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽ നടക്കുക മാർച്ച് 7ന് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പും,മാർച്ച് 8ന് കേരള സ്റ്റേറ്റ് സ്റ്റേറ്റ് ലെവൽ പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പും,മാർച്ച് 9ന് രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പും തിരുവനന്തപുരത്ത് നടക്കും,സ്വിമ്മിംഗ്, പവർലിഫ്റ്റിങ് എന്നിവയ്ക്ക് ജില്ല മത്സരമോ സെലക്ഷൻ ട്രയലോ ഉണ്ടായിരിക്കുന്നതല്ല നേരിട്ടുള്ള പ്രവേശനം ആയിരിക്കും.സ്റ്റേറ്റ് പാരാലിമ്പിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും,പാരാലിമ്പിക് സ്വിമ്മിംഗ് പ്രമോഷൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനുളള,രജിസ്ട്രേഷൻ 20-2-2019 ആരംഭിച്ചു 2-3-2019 5 മണിക്ക് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ് അപേക്ഷാഫോറം അസോസിയേഷന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്.40 ശതമാനമോ അതിനു മുകളിലോ ശാരീരികവൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാർസി,ഡോർഫ്,പാരാപ്ലിജിക്,എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് പങ്കെടുക്കാം. അത്‌ലറ്റിക്സിന്‍റെ മത്സരങ്ങൾ ഇവയാണ് 100, 200, 400, 800, 1500, ഷോട്ട് പുട്ട്, ഡിസ്ക് ,ജാവലിൻ, ലോങ്ങ് ജമ്പ് അത്‌ലറ്റിക്സിന്‍റെ സെലക്ഷൻ ട്രയലില്‍ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർഥികൾ ജില്ലാ സെക്രട്ടറിയേയോ, ജില്ലാ കോർഡിനേറ്ററേയോ സംസ്ഥാന പ്രസിഡന്‍റിനേയോ ഉടൻ വിളിക്കുക.
കാസർഗോഡ് ജില്ലാ കോഡിനേറ്റർ
ഉണ്ണികൃഷ്ണൻ ഫോണ്‍.7510228893
കണ്ണൂര്‍ ജില്ലാ സെക്രട്ടറി
അനീസ്. കെ.ഫോണ്‍.7736100316
പാലാക്കാട് ജില്ലാ കോർഡിനേറ്റർ
രാജേഷ്. ഫോണ്‍.9446690349
ഇടുക്കി ജില്ലാ കോർഡിനേറ്റർ
അനീഷ് പി. രാജന്‍ ഫോണ്‍.9446842015
കൊല്ലം ജില്ലാ കോർഡിനേറ്റർ
ബാലകൃഷ്ണന്‍ ഫോണ്‍.9539488026
സംസ്ഥാന പ്രസിഡന്‍റ്
കിഷോർ എ എം.ഫോണ്‍.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിലെ ശാരീരികവൈകല്യമുള്ള ഊർജ്ജസ്വലരായ കായികതാരങ്ങൾ വളർന്നുവരുന്നതിനായി


No comments:

Post a Comment