Sunday 23 February 2020

ശാരീരിക വൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് പാരാലിമ്പിക് സ്വിമിംഗ് ചാമ്പ്യൻഷിപ്പിനുളള ജില്ലാ മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ 25 ന് അവസാനിക്കും.............
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള വരാനിരിക്കുന്ന പാരാലിമ്പിക് നാഷണല്‍ ചാമ്പ്യൻഷിപ്പിന് വേണ്ടി കേരളത്തിലെ ശാരീരിക വൈകല്യമുള്ള മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനായി മൂന്നാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ വടക്കേസ്റ്റാൻഡിനു സമീപമുള്ള അക്വാട്ടിക് കോംപ്ലക്സിലുള്ള സ്വിമ്മിംഗ് പൂളിൽ 27-2-2020ന് നടത്തുന്നു ഈ സ്വിമിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 40 ശതമാനമോ അതിൽകൂടുതലോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, പാരാപ്ലിജിക്ക്, ഡാര്‍ഫ്,സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.ഏഴു വയസ്സു മുതൽ 54 വയസ്സുവരെയുള്ളവർക്ക് സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളായി മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്,സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ MQS നേടുന്നവർക്ക് മാർച്ച് നടക്കാനിരിക്കുന്ന നാഷണൽ പാരാലിമ്പിക് സ്വിമിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ജില്ലാതലത്തിൽ വേറെ മത്സരങ്ങൾ ഉണ്ടാവുകയില്ല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ 25-2-2020 വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റോ, സംസ്ഥാന പ്രസിഡൻറിനെയോ അതാത് ജില്ലയിലെ സെക്രട്ടറിയെയോ കോഡിനേറ്ററയോ ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം എം
ഫോൺ .9809921065


No comments:

Post a Comment