Sunday 23 February 2020

ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് മാർച്ച് നടത്തി............
ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സാധാരണ ആളുകള്‍ ആയ കായിക താരങ്ങൾക്ക് സ്പോർട്സ് കോട്ട നിയമന ഉത്തരവ് കൈമാറുന്ന വേദിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വന്ന ഭിന്നശേഷി കായികതാരങ്ങൾ കേരള ഗവൺമെൻറിന്‍റെയും,കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്‍റെയും അവഗണനയ്ക്കെതിരെ മാർച്ച് നടത്തി പ്രധാന ആവശ്യങ്ങൾ കേരള ഗവൺമെൻറും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും ശാരീരിക വൈകല്യമുള്ളവർക്ക് സ്പോർട്സ് അംഗീകരിക്കുക. ഗ്രൗണ്ട്, സ്റ്റേഡിയം, സിമ്മിംഗ് പൂൾ എന്നിവ പരിശീലനം നടത്തുന്നതിന് സൗജന്യമായി അനുവദിക്കുക നാഷണൽ ഇൻറർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടുന്ന സാമ്പത്തിക സഹായം നൽകുക അ എന്നിവയായിരുന്നു.മാർച്ച് സംഘടന സംസ്ഥാന പ്രസിഡൻറും പാരാലിമ്പിക് സ്പോർട്സ് ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ എം ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഉള്ള ഗവൺമെൻറ് അനീതിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഉണ്ട് ഉദ്ഘാടനം നിർവഹിച്ചു, മാർച്ചിൽ വോളിബോൾ ഇൻറർനാഷണൽ മെഡൽ ജേതാവ് വിനീഷ് എം ആർ,അത്‌ലറ്റിക്സ് നാഷണൽ മെഡൽ ജേതാവ് അനീസ് കെ, തായ്ക്കോണ്ടോ നാഷണൽ മെഡൽ ജേതാവ് അബ്ദുൽ മുനീർ കെ,ഫുട്ബോൾ ഇൻറർനാഷണൽ മത്സരാര്‍ത്ഥി സിജോ ജോസഫ് തുടങ്ങി മറ്റു നാഷണൽ സൗത്ത് സോൺ മത്സരാർഥികളും പങ്കെടുത്തിരുന്നു,ഗവൺമെൻറ് എത്രയും പെട്ടെന്ന് തുടർ നടപടികൾ എടുത്തില്ലെങ്കിൽ ഇതിൽ മാർച്ച് 10ന് ഏകദിന ഉപവാസ സമരവും ഏപ്രിൽ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കും.


No comments:

Post a Comment