Saturday 2 October 2021

ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഒക്ടോബർ 15ന് തുടക്കം.................

കഴിഞ്ഞ 9 വർഷമായി  ശാരീരിക വൈകല്യമുള്ള കേരളത്തിലെ കായിക താരങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനും അവരുടെ കഴിവുകൾ  പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വഴി നാഷണൽ ഇൻറർനാഷണൽ മെഡലുകൾ നേടുന്നതിന് പ്രാപ്തരാക്കുന്നതിനുമായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരള. ഒക്ടോബർ 15 16 തീയതികളിൽ തൃശ്ശൂരിൽ നടത്തുന്ന 3rd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച് ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ജില്ലാ ടീമുകൾ മാറ്റുരയ്ക്കും. ഈ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായികതാരങ്ങൾക്ക് ഒക്ടോബറിൽ കേരളത്തിൽ നടക്കുന്ന പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിലും, നവംബറിൽ നടക്കുന്ന നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും, സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്‍റിലും പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. നാളിതുവരെ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയുടെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്ന് നിരവധി  ശാരീരിക വൈകല്യമുള്ള കായികതാരങ്ങള്‍ ഈ അസോസിയേഷനു കീഴിൽ വിവിധ മത്സരയിനങ്ങളിൽ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനായിയും നേടിയിട്ടുണ്ട്. നിങ്ങളുടെ അറിവിൽ ക്രിക്കറ്റ് കളിക്കാൻ താല്പര്യമുള്ള  ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഉണ്ടെങ്കിൽ ഈ അസോസിയേഷനുമായി ഉടൻ ബന്ധപ്പെടുവാൻ പറയൂ ഞങ്ങൾ അവർക്ക് നൽകുന്നു മികച്ച അവസരങ്ങൾ. കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു പ്രോത്സാഹിപ്പിക്കൂ.

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ നിങ്ങളുടെ ഒരു ഷെയർ ഭാവിയിൽ നമ്മുടെ രാജ്യത്തിനുവേണ്ടി  മെഡൽ നേടുവാന്‍ കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായിക താരങ്ങൾക്ക് വളർന്നുവരുവാനുള്ള ഒരു അവസരമാണ്.

എന്ന് വിശ്വസ്തതയോടെ 

സംസ്ഥാന പ്രസിഡൻറ് 
കിഷോർ എ എം 
ഫോൺ.9809921065

 #pcasak #disability_cricket #disability_cricket_Kerala #physically_challenged_cricket #physically_challenged_cricket_Kerala #cricket #cricket_Kerala

#BCCI #Indian_cricket #ICCI


 

No comments:

Post a Comment