Tuesday 23 February 2021

*ശാരീരിക വൈകല്യമുള്ളവരുടെ 1-ാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ഗെയിംസ് & പാരാ മാസ്റ്റേഴ്സ് ഗെയിംസിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നു.*
ഫിസിക്കലി ചലഞ്ച് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള. കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് 1-ാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ഗെയിംസ് & പാരാ മാസ്റ്റേഴ്സ് ഗെയിംസ് മാർച്ച് 2, 3, 4 തീയതികളിൽ നടത്തുന്നു. ഈ ഗെയിംസിൽ അത്‌ലറ്റിക്സ്, സ്വമ്മിംഗ്, ബാഡ്മിൻറൻ, സിറ്റിങ്ങ് വോളിബോൾ എന്നീ കായികയിനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് അത്‌ലറ്റിക്സില് സെലക്ഷന് ട്രയലുകള് താഴെപ്പറയുന്ന തീയതികളിൽ അതാത് സ്ഥലങ്ങളിൽ നടക്കുന്നതാണ്.മറ്റു കായികയിനങ്ങളില് അധികം മത്സരാർത്ഥികൾ ഇല്ലാത്തതുകൊണ്ട് സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുന്നതിന് നേരിട്ട് എൻട്രികൾ നൽകാവുന്നതാണ്. സംസ്ഥാന ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങൾക്ക് മാർച്ചിൽ നടക്കുന്ന നാഷണൽ പാരാലിമ്പിക് മത്സരങ്ങള്ക്കും, ജൂണിൽ നടക്കുന്ന നാഷണൽ പാര മാസ്റ്റേഴ്സ് ഗെയിംസിനും പങ്കെടുക്കുവാൻ ഉള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. സബ്ജൂനിയർ, ജൂനിയർ, സീനിയർ മാസ്റ്റേഴ്സ് എന്നീ വയസ്സ് വിഭാഗങ്ങളായി 12 വയസ്സു മുതൽ പ്രായപരിധിയില്ലാതെ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് അത്‌ലറ്റിക്സ് മത്സര വിഭാഗങ്ങൾ ഞങ്ങൾ ഇവയെല്ലാമാണ് 100 200 400 800 1500 100 ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്ക്, ലോങ്ങ് ജമ്പ്, 40 ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാൾസി, ഡ്വാര്ഫ്, മെന്റലി റിട്ടാര്ട് എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് അത് ലറ്റിക്സിന്റെ ജില്ലാ സെലക്ഷൻ ട്രെയലില് പങ്കെടുക്കാവുന്നതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻറെ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനേയോ ജില്ലാ സെക്രട്ടറിയെയോ, ജില്ലാ കോഡിനേറ്റർ ഉടൻ വിളിക്കുക.



 

No comments:

Post a Comment