Tuesday 23 February 2021

ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് വേൾഡ് കപ്പിൽ മത്സരിച്ച ഇടുക്കി സ്വദേശി അനീഷ് പി രാജനെ ഈ അസോസിയേഷൻ പുറത്താക്കി.
9-2-2021ല് നടന്ന ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങില് ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് വേൾഡ് കപ്പിൽ മത്സരിച്ച ഇടുക്കി സ്വദേശി അനീഷ് പി രാജനെ ഈ അസോസിയേഷനില് നിന്ന് പുറത്താക്കുവാൻ തീരുമാനമെടുത്തു കാരണങ്ങൾ ഇവയെല്ലാമാണ്.
1 കഴിഞ്ഞ നാലു വർഷമായി ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ചഡിൽ നിന്ന് ഔദ്യോഗികമായി നേടി കേരളത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയക്കല്ല തനിക്കാണ് നിലവിൽ അഫിലിയേഷൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ ക്രിക്കറ്റ് കായികതാരങ്ങളെ അടർത്തിമാറ്റി മറ്റൊരു സംഘടന രൂപീകരിക്കുന്നതിന് ശ്രമിച്ചു.
2.വിവിധ ജില്ലകളിൽ താൻ സംസ്ഥാന ചാമ്പ്യൻഷിപ്പ് നടത്തുവാൻ പോവുകയാണ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തി.
3.താൻ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്താൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം തരാമെന്ന കള്ളപ്രചാരണം നടത്തി.
4.നിലവിൽ സംസ്ഥാന അസോസിയേഷനിൽ അംഗത്വം ഉള്ള കായികതാരങ്ങളെ അടർത്തി മാറ്റുന്നതും സംസ്ഥാന അസോസിയേഷനെതിരെ അണിനിരത്തുന്ന ശ്രമിച്ചു.
5.ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ അംഗങ്ങളെ ഫോൺ വിളിച്ചു താൻ രൂപീകരിക്കുന്ന സംഘടനയിൽ അംഗമാവാൻ നിർബന്ധിച്ചു എന്നുള്ള പരാതികൾ കായികതാരങ്ങൾ സംസ്ഥാന അസോസിയേഷനെ അറിയിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിലും.
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ ഈ അസോസിയേഷനിൽ നിന്ന് ഇടുക്കി സ്വദേശി അനീഷ് പി രാജനെ പുറത്താക്കിയ വിവരം അറിയിക്കുന്നു. ഈ അസോസിയേഷനിൽ നിന്ന് പുറത്താക്കിയ അനീഷ് പി രാജനുമായി ആയി സഹകരിക്കുന്ന കായികതാരങ്ങൾക്ക് പിന്നീട് ഒരു കാലത്തും ഈ അസോസിയേഷനു കീഴിൽ മത്സരിക്കുവാൻ ഞാൻ അവസരം ലഭിക്കില്ല എന്ന് ഔദ്യോഗികമായി അറിയിക്കുന്നു.
എന്ന്
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള









 

No comments:

Post a Comment