Tuesday 2 March 2021

ശാരീരിക വൈകല്യമുള്ളവരുടെ 1-ാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ഗെയിംസ് & പാരാ മാസ്റ്റേഴ്സ് ഗെയിംസ് കോട്ടയം, പാലാ, മുൻസിപ്പൽ സ്റ്റേഡിയം മാർച്ച് 4ന്.

 

പ്രിയ സുഹൃത്തുക്കളെ,



ഫിസിക്കലി ചലഞ്ച് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴിൽ കോട്ടയം ജില്ല ഫിസിക്കലി ചലഞ്ച് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് 1-ാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ഗെയിംസ് & പാരാ മാസ്റ്റേഴ്സ് ഗെയിംസ് കോട്ടയം, പാലാ, മുൻസിപ്പൽ സ്റ്റേഡിയത്തില് മാർച്ച് 4ന് നടത്തുന്നു.പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ജോർജ് നിർവഹിക്കും, അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കിഷോർ . എം അധ്യക്ഷത വഹിക്കും,അസോസിയേഷൻ ജില്ലാ സെക്രട്ടറി ജാക്സൺ കെ ജെ സ്വാഗതവും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറക്കര എന്നിവർ മുഖ്യാതിഥികളായിരിക്കും.സമാപന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ എം.എൽ. മണി സി കാപ്പൻ നിർവഹിക്കും.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ കെ അധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബാഷാ ബി സ്വാഗതവും, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ബിജു വർഗീസ് മുഖ്യാതിഥിയായിരിക്കും.കോട്ടയം ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ ട്രഷറർ ബിജോമോൻ ജോർജ്, കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ മാത്യു എന്നിവർ പരിപാടിയിൽ അതിഥികളായിരിക്കും. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ നിശ്ചിത കായിക ഇനങ്ങളിൽ പങ്കെടുക്കും.വരാനിരിക്കുന്ന നാഷണൽ പാരാ ബാഡ്മിന്റന് ചാമ്പ്യൻഷിപ്പിലേക്കും നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിലേക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു അതിലുപരി വരാനിരിക്കുന്ന ഇൻറർനാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിമിലേക്കും കേരളത്തിലെ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങൾക്ക് പങ്കെടുക്കുവാൻ ലഭിക്കുന്ന ഒരു അവസരം കൂടിയായി മാറും സംസ്ഥാന ഗെയിംസ്.കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും അതുവഴി നാഷണൽ ഇൻറർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും മെഡലുകൾ കരസ്ഥമാക്കുന്നതിനുള്ള ഫിസിക്കലി ചലഞ്ച് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പ്രവർത്തനത്തിന് നിങ്ങളുടെ ഏവരുടെയും പിന്തുണയും പ്രോത്സാഹനവും അത്യന്താപേക്ഷിതമാണ്.നിങ്ങൾ ഏവരെയും സർവാത്മനാ ഞങ്ങളുടെ വലിയ കായിക മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ എല്ലാ വിധത്തിലുള്ള പിന്തുണയും സഹായസഹകരണങ്ങളും എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് എന്ന് പ്രത്യാശിക്കുന്നു.കേരളത്തിലെ ശാരീരിക വൈകല്യമുളള കായികതാരങ്ങളെ ലോകത്തിൻറെ നെറുകയിൽ എത്തിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വാർത്ത ഷെയർ ചെയ്യു നിങ്ങളുടെ ഒരു ഷെയർ വരുംനാളുകളിൽ നമ്മുടെ രാജ്യത്തിന് ഒരു മെഡൽ നേടുന്നതിന് കേരളത്തിൽനിന്ന് ഒരു കായിക താരം ഉദിച്ചുയരുന്നതിന് കാരണമായി തീരട്ടെ.



എന്ന് വിശ്വസ്തതയോടെ





ഫിസിക്കലി ചലഞ്ച് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള



 

No comments:

Post a Comment