Tuesday 16 March 2021

ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ മാർച്ച് കളമശ്ശേരി രാജഗിരി കോളേജിലേക്ക്............

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻറും പാരാലിമ്പിക്സ് സ്പോർട്സ്  ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ എം-ന്‍റെ നേതൃത്വത്തിൽ കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ നയിക്കുന്ന മാർച്ച് 18-3-2021 വ്യാഴാഴ്ച കാലത്ത് 11:00 മണിക്ക് കളമശ്ശേരി രാജഗിരി കോളേജിലേക്ക് നടക്കും. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രന്‍റിലി ഏബിള്‍ഡ് കേരളയുടെ പ്രസിഡൻറ് ഫാദർ മാത്യു കിരിയന്തന്‍ (സി.എം.ഐ), ജനറൽ സെക്രട്ടറി  ശശീന്ദ്രൻ നായർ എന്നിവർ ചേർന്ന് കഴിഞ്ഞ് പാരാലിമ്പിക് അത്‌ലറ്റിസ്, പവർലിഫ്റ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപഹരിച്ചതിനെതിരെയും, ഈ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള  കായിക താരങ്ങൾക്ക് സ്പോർട്സ് കോട്ട ജോലി നഷ്ടപ്പെടുത്തിയതിനെതിരെയും, മാർച്ചിൽ  നടക്കുന്ന  പാരാലിമ്പിക് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ മുൻ നാഷണൽ മെഡൽ ജേതാക്കളെ പങ്കെടുപ്പിക്കാതെരിക്കുന്നതിനെതിരെയും, ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയും, അവരുടെ അവകാശങ്ങൾ ലംഘിക്കുന്നതിന് എതിരെയും ശരീരിക വൈകല്യമുളള കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള മാർച്ച് നടത്തുന്നു.

വരൂ അണിചേരു സംഘടിക്കൂ .....

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ ശാരീരിക വൈകല്യമുള്ള ഉള്ള കായികതാരങ്ങളെ  മാന്യതയോടെ മുഖാവരണം അണിഞ്ഞ് കൊണ്ട് ചൂഷണം ചെയ്യുന്ന ഈ തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി.

പ്രതിഷേധം പ്രതിഷേധം.................
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പ്രതിഷേധം



 

No comments:

Post a Comment